സെലേറിയോയുടെ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ കടം കൊണ്ട് ആള്‍ട്ടോ, ഒപ്പം ഒട്ടേറെ മാറ്റങ്ങളും

ഈവര്‍ഷം ഒരുപിടി പുതിയ മോഡലുകളുമായിട്ടാണ് വിപണിയിലേക്ക് മാരുതിയുടെ രംഗപ്രവേശം. അതിന്റെ ഭാഗമായി പുതിയ തലമുറയിലേക്ക് ചേക്കേറുന്ന മാരുതി സുസുക്കി ആള്‍ട്ടോ ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ 2023 ന്റെ തുടക്കത്തിലോ ലോഞ്ച് ചെയ്‌തേക്കാം. വരാനിരിക്കുന്ന മോഡല്‍ അകത്തും പുറത്തും നിരവധി മാറ്റങ്ങളുമായിട്ടായിരിക്കും നിരത്തിലെത്തുക.

അതില്‍ ഏറ്റവും വലിയ മാറ്റം അടുത്തിടെ പുറത്തിറങ്ങിയ സെലേറിയോ, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളുടെ അതേ ഭാരം കുറഞ്ഞ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ എന്‍ട്രി ലെവല്‍ കാര്‍ ഒരുങ്ങുകയെന്നാണ് സൂചന. കൂടുതല്‍ വലിപ്പമുള്ള ഇന്റീരിയര്‍, ബൂട്ട് എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് മൊത്തത്തിലുള്ള അനുപാതങ്ങളിലും കാര്‍ സമ്പന്നമായിരിക്കും. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ സെക്ഷന്‍, പുതിയ ഹെഡ്ലാമ്പുകളും ബമ്പറും, ട്വീക്ക് ചെയ്ത ബോണറ്റ് ഘടന, റേക്ക് ചെയ്ത ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ്, നവീകരിച്ച ഫോഗ് ലാമ്പ് ഹൗസിംഗ്, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ് മുതലായവയെല്ലാം ചേര്‍ന്ന് പുത്തന്‍ രൂപത്തിലായിരിക്കും ഈ വര്‍ഷം ഇറങ്ങുന്ന മാരുതി സുസുക്കി ആള്‍ട്ടോ.

Suzuki Alto Gets A Mad Turbo RS Variant In Japan

കൂടാതെ പുത്തന്‍ സെലേറിയോയില്‍ കാണപ്പെടുന്ന ഒരു പുതിയ 1.0 ലിറ്റര്‍ K10C ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനും ഉയര്‍ന്ന ഇന്ധനക്ഷമത റേറ്റിംഗില്‍ മാരുതി ആള്‍ട്ടോയിലേക്ക് എത്തിയേക്കുമെന്ന സൂചനയുമുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന ബജറ്റ് കാറാണ് സെലേറിയോയുടെ രണ്ടാംതലമുറ മോഡല്‍.വരാനിരിക്കുന്ന ആള്‍ട്ടോ ഹാച്ച്ബാക്കിലെ മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകളില്‍ റീസ്‌റ്റൈല്‍ ചെയ്ത ടെയില്‍ഗേറ്റ്, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വീലുകള്‍, പുതുക്കിയ പിന്‍ ബമ്പറും ഉയരമുള്ള പില്ലറുകള്‍ തുടങ്ങിയവും ഉള്‍പ്പെടുന്നു. ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍, അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വീല്‍, ഡാഷ്ബോര്‍ഡ് മുതലായവ ലഭിക്കുമെന്നതിനാല്‍ ഇന്റീരിയര്‍ നിലവിലുള്ള മോഡലിനേക്കാള്‍ പ്രീമിയം ആയിരിക്കുമെന്നാണ് പ്രാഥമിക അനുമാനം.

Alto 2022 breaks cover in Japan with looks that resemble S-Presso

നിലവില്‍ ആള്‍ട്ടോയുടെ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത പെട്രോളിന് 22.05 കിലോമീറ്ററും സിഎന്‍ജിയ്ക്ക് 31.56 കിലോമീറ്ററും ആണ്.പെര്‍ഫോമന്‍സിനെ സംബന്ധിച്ചിടത്തോളം അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കിയ 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി 2022 മാരുതി സുസുക്കി ആള്‍ട്ടോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ F8D പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 47 bhp കരുത്തും 3,500 rpm-ല്‍ 69 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

സുരക്ഷയുടെ കാര്യത്തില്‍ ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് ഇപ്പോള്‍ മാരുതി സുസുക്കി ആള്‍ട്ടോയുടെ സുരക്ഷാ സവിശേഷതകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.അതേസമയം പുതുതലമുറ സെലേറിയോയുടെ സിഎന്‍ജി വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി. VXi എന്ന ഒറ്റ വേരിയന്റില്‍ എത്തുന്ന മോഡലിന് 6.58 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.