അന്‍സിബയുടെ പരാതി; മുൻകൂർ ജാമ്യം തേടി ടിനി ടോം, കോടതിയിൽ അപേക്ഷ നൽകി
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
8 July 2026, 4:00 pm
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി. എറണാകുളം സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു.
നേരത്തെ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തിരുന്നു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം(Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമർശം(Bns 75), സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം(Bns79), മത സ്പർദ്ധ വളർത്തൽ(Bns 299), മതവികാരം വൃണപ്പെടുത്താൽ(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതേത്തുടർന്നാണ് ടിനി ടോം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ കോടതി പോലീസ് റിപ്പോർട്ട് തേടി. പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കോടതി ഹർജി പരിഗണിക്കും.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →