ലഹരിക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ പോരാട്ടം, 3 വർഷത്തെ മാസ്റ്റർ പ്ലാൻ അമിത് ഷാ ഇന്ന് അവതരിപ്പിക്കും
ന്യൂസ് ഡെസ്ക്
26 June 2026, 11:00 am
രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിക്കുന്ന വിപുല കർമപദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കേരളത്തിലെ ഓപ്പറേഷൻ തൂഫാന് സമാനമാണ് രാജ്യ വ്യാപകമായ ഈ പദ്ധതിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷൻ ഡോക്യുമെന്റും പുറത്തിറക്കും.
ഇതുവരെ പിടികൂടിയിട്ടുള്ള 6000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്നും ഇന്ന് നശിപ്പിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക. ഡാർക് നെറ്റ് വഴിയുള്ള രാസലഹരി വസ്തുക്കളുടെ വിൽപന തടയാനുള്ള സമഗ്ര പദ്ധതിയും അവതരിപ്പിക്കും. 44 മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെ 108 പ്രതിനിധികളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
Read More
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി
‘എന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്’, കെണിയില്‍ വീഴരുത്; പണം നഷ്ടമാകും: പ്രിയങ്ക ഗാന്ധി
ന്യൂസ് ഡെസ്ക്
View all posts →