Wednesday, 23 September 2026
‘Honest storytelling is a powerful means of change
04:44:41 PM IST
Kerala

‘ബിജെപി വളര്‍ന്ന് എല്‍ഡിഎഫ് തളര്‍ന്നാല്‍ രാഷ്ട്രീയമായി നേട്ടമാകും എന്ന ചിന്തയിലാണ് സര്‍ക്കാർ, ഇഡിയുമായി സർക്കാർ സഹകരിക്കുന്നു’; തോമസ് ഐസക്

ന്യൂസ് ഡെസ്ക് 23 September 2026, 4:43 pm
SHARE

വി ഡി സതീശൻ സർക്കാരിന്റെ നടപടികൾക്കെതിരെ വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിയുമായി സർക്കാർ സഹകരിക്കുന്നുവെന്നും ബിജെപി വളരുകയും എൽഡിഎഫ് ദുർബലമാകുകയും ചെയ്താൽ രാഷ്ട്രീയമായി നേട്ടമുണ്ടാകുമെന്ന നിലപാടാണ് സർക്കാരിനെന്നും തോമസ് ഐസക് ആരോപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാന യാത്രയെയും അദ്ദേഹം ചോദ്യം ചെയ്തു.

മുഖ്യമന്ത്രിയുടെ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്നും ആരാണ് സ്പോൺസർ ചെയ്തതെന്നും വ്യക്തമാക്കണം. ആഭ്യന്തര മന്ത്രിയുടെ വിദേശയാത്ര ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചെലവും അനുമതിയും സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. അതേസമയം, ചാർട്ടേഡ് വിമാന യാത്രയ്ക്ക് സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും പരിചയക്കാരനായ ഒരാളാണ് വിമാനം ഒരുക്കിയതെന്നുമാണ് സതീശന്റെ വിശദീകരണം.

പിണറായി വിജയനെതിരായ ഇഡി അന്വേഷണത്തിലും തോമസ് ഐസക് വിമർശനം ഉന്നയിച്ചു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന് നേരത്തെ കോൺഗ്രസ് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ കേരളത്തിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. എൽഡിഎഫ് ക്ഷീണിക്കുന്ന സാഹചര്യം മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ലോക കേരളസഭ പിരിച്ചുവിടുമെന്ന വി.ഡി. സതീശന്റെ നിലപാടിനെയും തോമസ് ഐസക് വിമർശിച്ചു. ലോക കേരളസഭയ്ക്കായി രണ്ട് കോടി രൂപ ചെലവഴിക്കുന്നതിനെ വലിയ ധൂർത്തായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടാകാം; എന്നാൽ അതിന്റെ പേരിൽ നല്ല പദ്ധതികൾ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. ലോക കേരളസഭയുടെ നിലവിലെ രൂപം തുടരില്ലെന്ന് സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →