നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മഞ്ഞപ്പടയുടെ ആഘോഷരാവ്; റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും കൊച്ചിക്ക് സ്വന്തം; 7.30ന് ആവേശപോരാട്ടം
കാല്പന്തുകളിയുടെ ആവേശമുറങ്ങുന്ന കായിക കേരളത്തിന് ഇന്ന് ബ്രസീലിയന്‍ അഴകും ആവേശവും. ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യ ഓള് സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്ബോള്‍ പോരാട്ടം ഇന്നു കൊച്ചിയില്‍ നടക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയുമെല്ലാം അണിനിരക്കുന്ന കാല്പന്ത് ആവേശം. കാണികള്‍ക്ക് വൈകീട്ട് 5.30 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. മത്സരം സി 5 ആപ്പിലും തത്സമയം കാണാനാകും.
ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്. ഇരു ടീമുകളും തമ്മിലുള്ള റിട്ടേണ്‍ ഓഫ് ദ ടൈറ്റന്‍സ് പരമ്പരയിലെ രണ്ടാം മത്സരമാണിത്. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബ്രസീല്‍ 2-1 ന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
മത്സരത്തിനായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങള്‍ തിങ്കളാഴ്ച എത്തി. റിവാള്‍ഡോ, എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങള്‍ ബ്രസീല്‍ ടീമില്‍ അണിനിരക്കും.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ ഐഎം വിജയന്, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്സന്, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്ലി, മഹെറാജുദ്ദീന് വാഡു, മെഹ്താബ് ഹുസൈന് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഇന്ത്യയുടെ ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്. വൈകിട്ട് 5.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം. 7.30ക്ക് മൈതാനത്ത് വിസില്‍ മുഴങ്ങും.
ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ 2026 നവംബറിൽ വയലുകളിലേക്ക്; എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ
മോദിയുടെ സ്വന്തം ഗ്യാനേഷ് കുമാര്‍!; 10 മാസത്തിനിടെ 14 തവണ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികളില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി; പുറത്തുവരുന്നത് ഗ്യാനേഷും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ