സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോടെ വ്യാപക മഴയ്ക്കും കാറ്റിനും സാധ്യത; 7 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 25 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവാസ്ഥാ വകുപ്പ്. നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇഡിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എം എ ബേബി; എതിര്‍ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി, പിളര്‍ത്തി ബിജെപിക്കൊപ്പം നിര്‍ത്തുകയാണ് ലക്ഷ്യം; സിപിഎം അതിന് വഴങ്ങില്ല
ടീം ഇന്ത്യ ജപ്പാനെതിരെ കഷ്ടിച്ച് ജയിച്ചു; ഇന്ത്യയും ജപ്പാനും ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ലോകചാമ്പ്യന്മാരെ വിറപ്പിച്ച് ജപ്പാന്