Monday, 21 September 2026
‘Honest storytelling is a powerful means of change
06:02:45 PM IST
Kerala

വണ്ടൂരിലെ ദുരന്തബാധിത മേഖല സന്ദർശനം മാറ്റിവെച്ച് പ്രിയങ്ക ഗാന്ധി; പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി

ന്യൂസ് ഡെസ്ക് 21 September 2026, 6:02 pm
SHARE

ദുരന്തബാധിത മേഖലയായ വണ്ടൂരിലേക്കുള്ള പ്രിയങ്ക ഗാന്ധി എംപിയുടെ ഇന്നത്തെ സന്ദർശനം മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സന്ദർശനം മറ്റന്നാളത്തേക്ക് മാറ്റിയത്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ പെയ്ത അപ്രതീക്ഷിത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ മരണം ഒമ്പതായി.

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയതോടെ ഇവിടെ മരണം അഞ്ചായി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ചെറുവെള്ളച്ചാട്ടത്തിന് സമീപമെത്തിയപ്പോഴാണ് സംഘം ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽപ്പെട്ടത്. തിരൂർ സ്വദേശി പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), എടരിക്കോട് സ്വദേശി മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ നഗർ സ്വദേശി സജിത എന്നിവരാണ് മരിച്ചതും കാണാതായവരുമായുള്ളത്.

അപകടസ്ഥലത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനങ്ങളും നിലവിലെ സ്ഥിതിഗതികളും മുഖ്യമന്ത്രി വിലയിരുത്തും. കാണാതായ സജിതയ്ക്കായുള്ള തിരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →