Monday, 21 September 2026
‘Honest storytelling is a powerful means of change
01:19:27 PM IST
Kerala

ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനം, അതിലൊരു മാറ്റവുമില്ല; ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല: മുഖ്യമന്ത്രി

ന്യൂസ് ഡെസ്ക് 21 September 2026, 1:19 pm
SHARE

ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനമാണ്. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിൽ ഇല്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പൻസിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിൻ്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →