Sunday, 20 September 2026
‘Honest storytelling is a powerful means of change
10:36:05 AM IST
Kerala

സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനമില്ല; കരാർ പുതുക്കുന്നതിൽ തീരുമാനമായില്ല

ന്യൂസ് ഡെസ്ക് 20 September 2026, 10:35 am
SHARE

ചിപ്സൺ ഏവിയേഷനുമായുള്ള ഹെലികോപ്റ്റർ കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ലഭ്യമാകില്ല. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമുള്ള സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്ന നിർദേശമാണ് ചിപ്സൺ ഏവിയേഷൻ മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക. നിലവിൽ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെയാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസുമായി കരാറിലേർപ്പെട്ട സർക്കാർ പിന്നീട് ചിപ്സൺ ഏവിയേഷനുമായി കരാർ ഒപ്പിടുകയായിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →