Saturday, 19 September 2026
‘Honest storytelling is a powerful means of change
12:14:35 PM IST
Kerala

മാസപ്പടി കേസ്: ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു, കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാകും : എ. കെ. ബാലൻ

ന്യൂസ് ഡെസ്ക് 19 September 2026, 12:10 pm
SHARE

മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എ. കെ. ബാലൻ. എഫ്ഐആർ ഇട്ടില്ലെങ്കിൽ അതിനർത്ഥം പിണറായി കുറ്റക്കാരനല്ല. എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങൾ എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. പിണറായി വെള്ളത്തിന് മുകളിൽ തല ഉയർത്തി നിൽക്കും. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങും. എഫ്ഐആർ ഇട്ടാൽ കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാണെന്നും എ. കെ. ബാലൻ പറഞ്ഞു. പി. ജയരാജനെയും രാജേഷിനെയും സെക്രട്ടേറിയേറ്റിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസായെന്നും എ. കെ. ബാലൻ പ്രതികരിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →