സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1040 രൂപ വർധിച്ചു
ന്യൂസ് ഡെസ്ക്
19 September 2026, 11:42 am
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയും പവന് 1,14,280 രൂപയുമായി.
കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 2,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 105 രൂപ ഉയർന്ന് 11,735 രൂപയായി. പവന് 93,880 രൂപയാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് വെള്ളിയാഭരണങ്ങളുടെ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് അഞ്ച് രൂപ ഉയർന്ന് 255 രൂപയായി. പത്ത് ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ നിരക്ക്.
Read More
2,684 കോടി രൂപയുടെ എൽഐസി നിക്ഷേപ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ
ലോക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് ICL ടൂർസ് ആൻഡ് ട്രാവൽസ്; അറേബ്യൻ ട്രാവൽ മാർട്ടിൽ (ATM)കമ്പനിയുടെ പ്രോഡക്റ്റ് ബ്രോഷർ പ്രകാശനം ചെയ്ത് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്
ചാറ്റ്ജിപിടി ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ പിടികൂടി; പിന്നാലെ ഐഐടി ബോംബെ വിദ്യാർഥി മരിച്ച നിലയിൽ
ന്യൂസ് ഡെസ്ക്
View all posts →