‘ആ വലിയ മനസിന് നന്ദിയുണ്ട്, ഞാനും പോകുന്നുണ്ട്, നിങ്ങള് വരുന്നുണ്ടോ’; അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിച്ചില്ലെന്ന വിമർശനത്തിന് സിന്ധു കൃഷ്ണയുടെ ചുട്ടമറുപടി
അഹാന കൃഷ്ണ–നിമിഷ് രവി വിവാഹത്തിന് അഹാനയുടെ അമ്മൂമ്മ വസന്തയെ ക്ഷണിച്ചില്ലെന്ന വിമർശനത്തിന് മറുപടിയുമായി സിന്ധു കൃഷ്ണ. വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം കമന്റുകൾക്കാണ് സിന്ധു കൃഷ്ണ പ്രതികരിച്ചത്. ‘അഹാനയുടെ മകളുടെ വിവാഹത്തിന് സിന്ധു കൃഷ്ണയ്ക്ക് ക്ഷണം ഉണ്ടാകട്ടെ’ എന്ന കമന്റിന് ‘ആ വലിയ മനസിന് നന്ദിയുണ്ട് കേട്ടോ’ എന്നായിരുന്നു സിന്ധുവിന്റെ മറുപടി.
അമ്മൂമ്മയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളെക്കുറിച്ച് അഹാന നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഹാനയെ അനുകൂലിച്ചും വിമർശിച്ചുമുള്ള നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി സുധീറിനെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നതിലും ചിലർ വിമർശനം ഉന്നയിച്ചു.
ഇതിനുപുറമെ, വിവാഹദിവസത്തെ അഹാനയുടെ വേഷത്തെയും ലുക്കിനെയും പരിഹസിച്ചുള്ള കമന്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അഹാനയെ ‘ഭരതനാട്യത്തിന് ഒരുങ്ങിനിൽക്കുന്ന കുട്ടിയെപ്പോലെ’ എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ‘അഹാന എന്താ ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റത്തിന് പോകുകയാണോ’ എന്ന കമന്റിന് ‘ഞാനും പോകുന്നുണ്ട്, നിങ്ങള് വരുന്നുണ്ടോ’ എന്നായിരുന്നു സിന്ധു കൃഷ്ണയുടെ മറുപടി.
വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ഇത്തരം പരിഹാസ കമന്റുകൾക്കെതിരെ നിരവധി പേരും രംഗത്തെത്തി. ‘കമന്റ് വിഭാഗത്തിൽ സാരിയും ലിപ്സ്റ്റിക്കും ആഭരണങ്ങളും ലുക്കുമെല്ലാം കുറ്റം പറയുന്ന ഓൺലൈൻ അമ്മായിമാരാണ്’ എന്ന തരത്തിൽ ഒരാൾ വിമർശനം ഉന്നയിച്ചു. ‘ഇത് സത്യസന്ധമായ കാര്യം’ എന്ന് സിന്ധു കൃഷ്ണയും ഈ കമന്റിനെ പിന്തുണച്ച് പ്രതികരിച്ചു.
‘മമിത ബൈജുവിനെപ്പോലൊരു നടിയെ ഇന്ന് കാണാൻ കിട്ടുന്നത് അപൂർവം’; പ്രശംസിച്ച് നടി ഹാരിക
‘മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണം, സനൽ കുമാർ ശശിധരൻ നടത്തുന്ന കളി എല്ലാ പരിധിയും വിടുകയാണ്’; മാലാ പാർവതി