Thursday, 17 September 2026
‘Honest storytelling is a powerful means of change
08:02:42 PM IST
Kerala

ചൂട് കൂടുന്നു; കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവ്

ന്യൂസ് ഡെസ്ക് 17 September 2026, 5:49 pm
SHARE

സംസ്ഥാനത്ത് കാലവർഷത്തിൽ 28 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകളാണിത്. ഏറ്റവും കൂടുതൽ മഴക്കുറവ് വയനാട്ടിലാണ് രേഖപ്പെടുത്തിയത്. 54 ശതമാനമാണ് വയനാട്ടിലെ മഴക്കുറവ്. ഇടുക്കിയിൽ 47 ശതമാനം കുറവും രേഖപ്പെടുത്തി.

എൽ നിനോ പ്രതിഭാസമാണ് ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മഴക്കുറവിനൊപ്പം സംസ്ഥാനത്ത് അതിശക്തമായ ചൂടും തുടരുകയാണ്. ഇന്ന് പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 37 ഡിഗ്രി സെൽഷ്യസാണ് പുനലൂരിൽ രേഖപ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ലഭിച്ചാലും കാലവർഷത്തിലെ മൊത്തം കുറവ് പരിഹരിക്കപ്പെടുമോ എന്നത് വ്യക്തമല്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →