Thursday, 17 September 2026
‘Honest storytelling is a powerful means of change
07:59:06 PM IST
Kerala

പണയ സ്വർണം മറിച്ചുവിറ്റു കോടികൾ തട്ടിയെന്ന കേസ്; യുവമോർച്ച നേതാവ് കീഴടങ്ങി

ന്യൂസ് ഡെസ്ക് 17 September 2026, 6:42 pm
SHARE

പണയ സ്വർണം മറിച്ചുവിറ്റു കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ യുവമോർച്ച നേതാവ് കീഴടങ്ങി. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനാണ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 200 പവനിലേറെ സ്വർണം കവർന്നതായാണ് പരാതി. പണയമായി സ്വീകരിച്ച സ്വർണം മറിച്ചുവിറ്റാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ കുറത്തികാട് പൊലീസ് അന്വേഷണം തുടരുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →