‘വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് മുൻപ് ലഭിക്കാത്ത പിന്തുണ’; യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി
യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ പത്തുവർഷം സർക്കാരിൽ നിന്ന് പിന്തുണ കിട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ മുഖ്യമന്ത്രിയെ ഏത് കാര്യത്തിനും സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്ന് മുൻപ് ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഇത്തരം പിന്തുണ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനെയും സർക്കാരിനെയും ഏത് കാര്യത്തിനും സമീപിക്കാൻ കഴിയുന്ന സാഹചര്യമാണിപ്പോഴുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ സഹകരണം സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുന്നോട്ടുവച്ച വികസന പദ്ധതികൾക്ക് സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചതായും സുരേഷ് ഗോപി പറഞ്ഞു. വികസന പദ്ധതികളിലെ സഹകരണത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പണയ സ്വർണം മറിച്ചുവിറ്റു കോടികൾ തട്ടിയെന്ന കേസ്; യുവമോർച്ച നേതാവ് കീഴടങ്ങി
ചൂട് കൂടുന്നു; കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 28 ശതമാനം മഴയുടെ കുറവ്