ബാങ് – ബാങ് വേണ്ട, സഞ്ജു ഇതുപോലെ കളിച്ചാൽ ഒരിക്കലും പരാജയപ്പെടില്ല, വഴക്കല്ല ഇക്കുറി ഗവാസ്കർ വക ഉപദേശം
സഞ്ജു സാംസണ്‍ ആദ്യം നിന്ന് കളിക്കാന്‍ ശ്രമിക്കണമെന്നും പതുക്കെ തുടങ്ങുന്നതാണ് നല്ലതെന്നും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനു പിന്നാലെയാണ് ഉപദേശവുമായി സുനില്‍ ഗവാസ്‌കറെത്തിയത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 22 പന്തില്‍ 57 റണ്‍സടിച്ചു പുറത്തായിരുന്നു. ആദ്യ പന്തു മുതല്‍ അടിക്കാതെ സഞ്ജു പതുക്കെ തുടങ്ങുന്നതാണു നല്ലതെന്നാണ് ഗവാസ്‌കര്‍ ബ്രോഡ്കാസ്റ്റര്‍മാരുമായുള്ള ചര്‍ച്ചയ്ക്കിടെ പറഞ്ഞു. സഞ്ജു തീര്‍ച്ചയായും അപകടകാരിയായ ബാറ്ററാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യില്‍ ആദ്യ 10 പന്തുകളില്‍ എട്ടു റണ്‍സ് മാത്രമായിരുന്നു സഞ്ജു സ്‌കോര്‍ ചെയ്തത്. അഭിഷേക് ശര്‍മ തകര്‍ത്തടിക്കുമ്പോള്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറിയ സഞ്ജു മികച്ച പിന്തുണയാണ് താരത്തിനു നല്‍കിയത്. സോഷ്യല്‍ മീഡിയയെ കോരിത്തരിപ്പിച്ച സഞ്ജു സാംസണ്‍ ഇന്നിംഗ്സ് പിന്നീടാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന്റെ മികവിലാണ് അതിവേഗത്തില്‍ 160 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പറന്നുകയറിയത്.
തുടക്കത്തില്‍ പതുങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറുകയായിരുന്നു. ബാറ്റിങ്ങില്‍ സ്ഥിരതയോടെ കളിക്കാന്‍ ഈ രീതിയാണ് സഞ്ജുവിന് നല്ലതെന്നാണ് ഗാവസ്‌കറുടെ ഉപദേശം. വലിയ സ്‌കോറുകള്‍ ചേസ് ചെയ്യാനില്ലെങ്കില്‍ സഞ്ജു സമയമെടുത്തു കളിക്കണമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. തുടക്കത്തിലെ ബാങ് – ബാങ് വേണ്ടെന്നും കളി അറിഞ്ഞു ഇന്നത്തെ പോലെ കളിക്കണമെന്നും ഗവാസ്‌കര്‍ സഞ്ജുവിനെ ഉപദേശിച്ചു. ഗൗണ്ടിലെത്തിയ ഉടനെ വമ്പനടികള്‍ക്കു ശ്രമിക്കുന്നതുകൊണ്ടാണ് സഞ്ജു പലപ്പോഴും ബാറ്റിങ്ങില്‍ പരാജയപ്പെടുന്നതെന്നും ഗാവസ്‌കര്‍ പറഞ്ഞു.
”ചിലപ്പോഴൊക്കെ സ്ഥിരതയാണ് ഇവിടെ ആവശ്യം. 20 ഓവര്‍ മത്സരത്തില്‍ ഓപ്പണര്‍മാര്‍ക്കാണു കൂടുതല്‍ സ്‌ട്രൈക്ക് ലഭിക്കാന്‍ അവസരമുള്ളത്. ഉയര്‍ന്ന സ്‌കോറുകള്‍ നേടാന്‍ അവസരമുള്ളതും ഓപ്പണര്‍മാര്‍ക്കാണ്. ഇതു പോലെ ചില ദിവസങ്ങളില്‍ സഞ്ജു സമയമെടുത്താണ് പന്ത് അടിക്കാന്‍ തുടങ്ങുന്നത്. സഞ്ജു ഇതുപോലെ കളിച്ചാല്‍ ഒരിക്കലും പരാജയപ്പെടില്ലെന്നാണ് എനിക്കു തോന്നുന്നത്. എല്ലാ മത്സരങ്ങളിലും 50- 60 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഞ്ജു ശ്രമിക്കണം. 190- 200 റണ്‍സൊക്കെ പിന്തുടരുമ്പോഴാണ് ആദ്യ പന്തു മുതല്‍ അടിക്കാന്‍ ശ്രമിക്കേണ്ടത്. ആ സമയങ്ങളില്‍ മറ്റൊന്നും ചെയ്തിട്ട് കാര്യമുണ്ടാകില്ല. പക്ഷേ സഞ്ജു തീര്‍ച്ചയായും അപകടകാരിയായ ബാറ്ററാണ്.’
മഞ്ജുവിന്റെ ജീവിതത്തിന് കാവൽക്കാരെ വേണ്ട
മാധ്യമവേട്ടയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നത്