Wednesday, 16 September 2026
‘Honest storytelling is a powerful means of change
06:05:32 PM IST
Cricket

നേരത്തെ ഇത്തരം കാര്യങ്ങള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്, താന്‍ ഒരു യന്ത്രമല്ലെന്ന് സഞ്ജു സാംസണ്‍; സഞ്ജുവിനും ചിലത് പറയാനുണ്ട്

SHARE

ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി 15 വയസുകാരൻ വൈഭവ് സൂര്യവംശിയോടും കൂറ്റനടിക്കാരൻ അഭിഷേക് ശർമയോടും മത്സരമില്ലെന്നു വ്യക്തമാക്കുകയാണ് സഞ്ജു സാംസൺ. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ അർധ സെഞ്ചറിയുമായി തിളങ്ങിയതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുന്ന സെലക്ഷൻ പ്രതിസന്ധികളെ കുറിച്ച് താരത്തിന്റെ പ്രതികരണം. ആദ്യ മത്സരത്തിൽ നിറം മങ്ങിയ സഞ്ജുവിനു പകരം കൗമാര താരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന തരത്തിൽ ആവശ്യമുയർന്നിരുന്നു. മറ്റ് പലർക്കും കിട്ടുന്ന അവസരങ്ങൾ കിട്ടാതെ ഒതുക്കപ്പെടുന്ന സഞ്ജു സാംസൺ ഒന്നോ രണ്ടോ മാച്ചിൽ നിറം മങ്ങിയാൽ ടീമിന് പുറത്താണ്. അതിനാൽ തന്നെ അഫ്​ഗാനെതിരായ രണ്ടാം ടി20 സഞ്ജുവിന് നിർണായകമായിരുന്നു.

രണ്ടാം മത്സരത്തിൽ ഓപ്പണിങ് കോംബിനേഷൻ‍ പൊളിക്കാൻ ​ഗൗതം ​ഗംഭീറും ടീം മാനേജ്മെന്റ് തയാറായില്ല. ഇതോടെ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിന് ഡൽഹിയിലെ അരുൺ ജെയ്റ്റിലി സ്റ്റേഡിയം സാക്ഷിയായി. പിന്നാലെ നടന്ന വാർത്ത സമ്മേളനത്തിൽ തന്റെ ടീമിലെ സ്ഥാനവും പുറത്ത് നിന്നും സീനിയർ താരങ്ങളിൽ നിന്നുമെല്ലാമുണ്ടാകുന്ന സമ്മർദ്ദവുമെല്ലാം സഞ്ജുവിന്റെ പ്രതികരണത്തിന്റെ ഭാ​ഗമായി. ഇതൊന്നും വിഷയമല്ലെന്ന് പറയാൻ ഞങ്ങൾ റോബോട്ടുകളല്ലെന്ന് സഞ്ജു സാംസൺ വ്യക്തമാക്കുന്നത് കളിക്കളത്തിന് പുറത്തുനിന്നുള്ള ഇക്കാര്യങ്ങൾ കൊണ്ടുകൂടിയാണ്. മത്സരങ്ങൾ വിജയിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അതിനു ശേഷമാണ് വ്യക്തികളുടെ കാര്യം വരുന്നത്. എനിക്ക് അവസരം ലഭിച്ചില്ല, എന്തുകൊണ്ടാണ് അവനെ കളിപ്പിക്കുന്നത് എന്ന നെഗറ്റീവ് ചിന്താഗതിയിൽ നിൽക്കാൻ ഞങ്ങൾക്കു സാധിക്കില്ലെന്നും അത്തരം ചിന്താഗതി ഇവിടെ നടപ്പാകില്ലെന്ന് സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി 15 വയസുകാരൻ വൈഭവ് സൂര്യവംശിയോടും കൂറ്റനടിക്കാരൻ അഭിഷേക് ശർമയോടും മത്സരമില്ലെന്നു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് ഈ അവസരത്തിൽ സഞ്ജു സാംസൺ

‘‘അവരുമായി ഞാൻ മത്സരിക്കുന്നുവെന്നതു പുറം ലോകത്തെ കാര്യം മാത്രമാണ്. പക്ഷേ ഞങ്ങൾ ഒരു ടീമാണ്. ഞങ്ങളുടെ രാജ്യത്തിനു വേണ്ടിയാണു കളിക്കുന്നത്. മത്സരങ്ങൾ വിജയിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അതിനു ശേഷമാണ് വ്യക്തികളുടെ കാര്യം വരുന്നത്. എനിക്ക് അവസരം ലഭിച്ചില്ല, എന്തുകൊണ്ടാണ് അവനെ കളിപ്പിക്കുന്നത്? എന്ന നെഗറ്റീവ് ചിന്താഗതിയിൽ നിൽക്കാൻ ഞങ്ങൾക്കു സാധിക്കില്ല. അത്തരം ചിന്താഗതി ഇവിടെ നടപ്പാകില്ല.’’

ടീം ലൈനപ്പിന്റെ കാര്യത്തിൽ ചില സീനിയർ താരങ്ങളുടെ പ്രതികരണങ്ങൾ കണ്ടിരുന്നെന്നും എന്നാൽ‍ ഇതും മനസ്സിൽവച്ച് കളിക്കാൻ സാധിക്കില്ലെന്നും സഞ്ജു പറഞ്ഞു.

‘‘പുറത്തുനിന്നുള്ള ബഹളങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുഭവ സമ്പത്ത് എനിക്കുണ്ട്. നേരത്തേ ഇത്തരം കാര്യങ്ങൾ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരു യന്ത്രമല്ല. ഇതൊന്നും വിഷയമല്ലെന്നു പറയാൻ ഞങ്ങൾ റോബട്ടുകളല്ല. തീർച്ചയായും ഇതു ഞങ്ങളെ ബാധിക്കും.’’ ‘‘ഞാൻ വൈഫൈ സ്വിച്ച് ഓഫ് ചെയ്തിടാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അത് ഓണാകും. അപ്പോൾ ഇത്തരം പ്രതികരണങ്ങളൊക്കെ കണ്ടു തുടങ്ങും. ചില സീനിയർ താരങ്ങൾ എന്തെങ്കിലുമൊക്കെ പറയും. ഇത് സാധാരണ കാര്യമാണെന്നാണു ഞാൻ കരുതുന്നത്. പുറത്തുനിന്നുള്ള ഇത്തരം ശബ്ദങ്ങൾ തീർച്ചയായും ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ ബാധിക്കും. പക്ഷേ ഈ ചിന്താഗതിയും വച്ച് കളിക്കാൻ സാധിക്കില്ല.’’

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →