‘രണ്ട് ദിവസം ചുട്ടുപൊള്ളും’ പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം; ധാരാളം വെള്ളം കുടിക്കണം: ജാഗ്രത മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി
കേരളത്തിൽ ഇന്നും നാളെയും സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 6 താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. സൂര്യാതപവും നിർജലീകരണവും ഒഴിവാക്കാൻ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരാനും നിർദേശമുണ്ട്.
പരമാവധി ശുദ്ധജലം കുടിക്കണം, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു. കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് താപനില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
കൈക്കൂലി നൽകി മോര്‍ച്ചറിയുടെ താക്കോൽ കൈക്കലാക്കി, മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കൾ അറസ്റ്റിൽ
‘അവസാനം വരെ ഈ ബന്ധം നിലനിൽക്കണം’; വീണ്ടും വിവാഹിതയായി സ്വപ്ന സുരേഷ്