Saturday, 12 September 2026
‘Honest storytelling is a powerful means of change
02:06:41 PM IST
Kerala

വീണ മൊഴി നല്‍കിയെന്നത് പച്ചക്കള്ളം, ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ട; ഇഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും : പിണറായി വിജയൻ

ന്യൂസ് ഡെസ്ക് 12 September 2026, 12:05 pm
SHARE

ഇഡിയുടെ പ്രവര്‍ത്തനം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇഡി തന്ന വിവരങ്ങള്‍ പുറത്തു നല്‍കുന്നു. വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണയും പച്ചക്കള്ളവുമാണ്. ഇതിലൊന്നും സങ്കടപ്പെടേണ്ട കാര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇപ്പോഴത്തെ ഉണ്ടായില്ലാവെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ടതില്ല. ഇഡി കരുതുന്നതും മനസില്‍ ആലോചിക്കുന്നതും സ്വന്തം വാര്‍ത്തകളാക്കി പാര്‍ട്ടിക്കെതിരെ നിരന്തരം പ്രചാരണം നടത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പിണറായി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →