Saturday, 12 September 2026
‘Honest storytelling is a powerful means of change
12:53:51 PM IST
National

ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിന് ധാരണ; പശ്ചിമേഷ്യൻ സംഘർഷത്തിൽ എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും

ന്യൂസ് ഡെസ്ക് 12 September 2026, 10:18 am
SHARE

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഏകദേശ ധാരണയായതായി സൂചന. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ പരാമർശം ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കാനും ധാരണയായേക്കും. എന്നാൽ യുഎസിനെയും ഇസ്രയേലിനെയും ഉൾപ്പെടെ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് വിമർശിക്കില്ല.

ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന ആഹ്വാനവും സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പത്ത് നിർദേശങ്ങൾ പ്രഖ്യാപനത്തിൽ ഉൾപ്പെടും. ആഗോള വിഷയങ്ങളിൽ പൊതുസമീപനം രൂപപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾക്കും പ്രഖ്യാപനത്തിൽ പ്രാധാന്യം നൽകും.

അതേസമയം, ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ ഏറെ സമാനതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും ഇറാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പെസെഷ്കിയൻ വ്യക്തമാക്കി. തന്ത്രപ്രധാന ധാരണകൾ പ്രാവർത്തികമാക്കുന്നതിലൂടെ ഇരുരാജ്യങ്ങൾക്കും കൂടുതൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് ഇറാന്റെ നിലപാട്.

s
ന്യൂസ് ഡെസ്ക്
View all posts →