Saturday, 12 September 2026
‘Honest storytelling is a powerful means of change
11:54:39 AM IST
National

ക്ഷേത്രത്തിൽ മീൻ കഴിച്ച് സുവേന്ദു അധികാരി; മാംസാഹാര വിവാദം അവസാനിപ്പിക്കണമെന്ന് ബിജെപി

ന്യൂസ് ഡെസ്ക് 12 September 2026, 11:00 am
SHARE

ദുര്‍ഗാപൂജയോട് അനുബന്ധിച്ച് നോണ്‍വെജ് ആഹാരം ഒഴിവാക്കണമമെന്ന വിവിധ ഹിന്ദു സംഘടനകളുടെ ആഹ്വാനം നിലനില്‍ക്കെ, കാളിഘട്ട് ക്ഷേത്രത്തില്‍ മീനും ആട്ടിറിച്ചയും കഴിച്ച് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബസ്മതി അരികൊണ്ടുള്ള ചോറ്, മീന്‍ പൊരിച്ചത്, മീന്‍ തല, ബലി കഴിച്ച ആടിന്റെ ഇറച്ചി തുടങ്ങിയവയാണ് ക്ഷേത്രത്തില്‍ പ്രസാദം.

ദുര്‍ഗാപന്തലിന് സമീപം മത്സ്യ- മാംസാഹാരങ്ങള്‍ വില്‍ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഭാഗേശ്വര്‍ധാം മുഖ്യപുരോഹിതന്‍ ധീരേന്ദ്രകൃഷ്ണ ശാസ്ത്രി ആവശ്യപ്പെട്ടിരുന്നു. വിശ്വഹിന്ദു പരിഷത്തും ഇതേകാര്യം ആവശ്യപ്പെട്ടു. എന്നാൽ ബംഗാള്‍ ബിജെപി പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഇത് തള്ളിയിരുന്നു.

ഇന്നലെ മുഖ്യമന്ത്രി സുവേന്ദു അധികാരി മീനും ഇറച്ചിയും കഴിച്ച് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി. ‘ബംഗാളി ജീവിതത്തിന്റെ ഭാഗമാണ് മീനും ആട്ടിറച്ചിയും. മതാചാരങ്ങളും ഭക്ഷണക്രമങ്ങളും ബംഗാളില്‍ ഒന്നിച്ചാണ് പോകുന്നത്’ എന്നും സുവേന്ദു പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →