വൈദ്യുതി പ്രതിസന്ധിക്ക് ഉടനടി പരിഹാരമില്ല; രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും ശക്തം
വൈദ്യുതി പ്രതിസന്ധിക്ക് ഉടനടി പരിഹാരമില്ലെന്നാണ് കെഎസ്ഇബിയും സർക്കാരും നൽകുന്ന സൂചന. വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുകയാണ്. വൈദ്യുതി നിയന്ത്രണം വന്നതോടെ സംസ്ഥാനത്തെ നഗരങ്ങൾ പലതും ഇരുട്ടിലായി.
വൈദ്യുതി ഉപഭോഗം വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം പറയുന്നു. നിയന്ത്രണം തുടങ്ങിയതോടെ ആദ്യം സോഷ്യൽ മീഡിയയിലായിരുന്നു പ്രതിഷേധം. പിന്നീട് സർക്കാർ വിരുദ്ധ ട്രോളുകളായും കെഎസ്ഇബി ഓഫീസുകളിലെ പ്രതിഷേധങ്ങളായും ഇത് മാറി.
മെഴുകുതിരി കത്തിച്ച് നടുറോഡിൽ പഠനമുറിയൊരുക്കിയും ചൂട്ടുകത്തിച്ച് നടത്തം നടത്തിയും പ്രതിഷേധം തെരുവിലേക്കെത്തി. വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തെരുവുകൾ ഇരുട്ടിലായതോടെ സ്ട്രീറ്റ് ലൈറ്റുകളും ടൂറിസം വകുപ്പ് സ്ഥാപിച്ച അലങ്കാര ലൈറ്റുകളും പ്രവർത്തിക്കുന്നില്ല.
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി പുതിയ നീക്കം; വീടുകളിലെ സംഭരിച്ച വൈദ്യുതിക്ക് പണം നൽകാൻ സർക്കാർ
വൈദ്യുതി പ്രതിസന്ധി; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി റഗുലേറ്ററി കമ്മീഷൻ