‘ഓരോ വിദ്യാർഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം’; ഡൽഹിയിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ഡൽഹിയിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപകടം അതീവ വേദനാജനകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഓരോ വിദ്യാർഥിയുടെയും ജീവൻ വിലപ്പെട്ടതാണ്. എന്തുവിലകൊടുത്തും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോളേജുകളിലും സർവകലാശാലകളിലും മതിയായ ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, വിദ്യാർഥികൾ പലപ്പോഴും 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി ഹോസ്റ്റലുകളിൽ താമസിക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും പറഞ്ഞു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ വിദ്യാർഥികൾ താമസിക്കാൻ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. “സർക്കാർ ഉറക്കം ഉണരണം” എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. അതേസമയം, കെട്ടിട ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഡൽഹി പൊലീസ് കമ്മീഷണറുമായും എൻഡിആർഎഫ് ഡയറക്ടർ ജനറലുമായും ആഭ്യന്തരമന്ത്രി സംസാരിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി