‘കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം’, രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണം : പി. ജയരാജൻ
ന്യൂസ് ഡെസ്ക്
5 September 2026, 11:30 am
കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തും. രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചു വരും. വി. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു
പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സിപിഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താൽക്കാലിക വിജയം മാത്രമാണെന്നും കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →