Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:10 PM IST
#Trending

അപൂർവ ഇനം ഫാൽക്കൺ വേണമെന്ന് മകളുടെ ആഗ്രഹം; അച്ഛൻ ചെലവാക്കിയത് 3.4 കോടി രൂപ!

ന്യൂസ് ഡെസ്ക് 5 September 2026, 10:14 am
SHARE

മകളുടെ ചെറിയൊരു ആഗ്രഹം സാധിച്ചുനൽകാൻ കോടികൾ ചെലവഴിച്ച് അച്ഛൻ. അബുദാബിയിൽ നടന്ന ലേലത്തിലാണ് മകൾക്കായി ഏകദേശം 3.4 കോടി രൂപ മുടക്കി അപൂർവ ഇനം പരുന്തിനെ സ്വന്തമാക്കിയ അച്ഛൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകൾക്ക് ഒരു പരുന്തിനെ വേണമെന്ന ആഗ്രഹം അറിയിച്ചതോടെയാണ് അച്ഛൻ ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷന്റെ ഭാഗമായി നടന്ന ലേലത്തിലാണ് സംഭവം. മകൾക്കായി 1.5 ദശലക്ഷം യുഎഇ ദിർഹമാണ് അച്ഛൻ ലേലത്തിൽ മുടക്കിയത്. ഇന്ത്യൻ രൂപയിൽ ഏകദേശം 3.4 കോടി രൂപ വരും. ഈ വർഷത്തെ എക്സിബിഷനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ലേലത്തുകയാണിതെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ ഫാമിൽ വളർത്തിയെടുത്ത ‘ഖർമൗഷ പ്യുവർ അൾട്രാ വൈറ്റ്’ എന്ന അപൂർവ പരുന്തിനെയാണ് അച്ഛൻ സ്വന്തമാക്കിയത്. അതീവ അപൂർവവും പ്രത്യേകതകളുള്ളതുമായ പരുന്തിനായാണ് ഇത്രയും വലിയ തുക ലേലത്തിൽ ചെലവഴിച്ചത്. മകളുടെ ആഗ്രഹം നിറവേറ്റുന്നതിനായി കോടികൾ മുടക്കിയ അച്ഛന്റെ നടപടി തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പണത്തേക്കാൾ മക്കളുടെ സന്തോഷത്തിന് വിലകൽപ്പിക്കുന്ന അച്ഛന്റെ സ്നേഹത്തിന്റെ ഉദാഹരണമായാണ് പലരും ഈ സംഭവത്തെ കാണുന്നത്. മകളുടെ ഒരു ആഗ്രഹം നിറവേറ്റാൻ ഇത്രയും വലിയ തുക ചെലവഴിച്ച സംഭവത്തിൽ അച്ഛന്റെ സ്നേഹവും മകളോടുള്ള കരുതലുമാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →