Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:41 PM IST
National

മേട്ടൂർ അണക്കെട്ട് തുറന്നു; തമിഴ്‌നാട്ടിലെ കർഷകർക്ക് ആശ്വാസം, 45 ദിവസത്തേക്ക് തുറന്നുവിടുക പ്രതിദിനം 10,000 മുതൽ 12,000 ക്യുസെക്സ് വരെ വെള്ളം

ന്യൂസ് ഡെസ്ക് 1 September 2026, 2:09 pm
SHARE

തമിഴ്‌നാട്ടിലെ കർഷകർക്ക് ആശ്വാസമായി സേലത്തെ മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പ്രതിദിനം 10,000 മുതൽ 12,000 ക്യുസെക്സ് വരെ വെള്ളമാണ് 45 ദിവസത്തേക്ക് തുറന്നുവിടുക. 13 ജില്ലകളിലായി ഏകദേശം എട്ട് ലക്ഷം ഏക്കർ കൃഷിയിടങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സാധാരണയായി ജൂൺ മാസത്തിലാണ് കാർഷിക ആവശ്യങ്ങൾക്കായി മേട്ടൂർ അണക്കെട്ട് തുറക്കുന്നത്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും കാവേരി നദിയിലെ ജലവിഹിതം കർണാടക വിട്ടുനൽകാത്തതും കാരണം അണക്കെട്ട് തുറക്കുന്നത് വൈകുകയായിരുന്നു. ഇതോടെ ജൂണിൽ നടത്തേണ്ട കുറുവ നെൽക്കൃഷി പല പ്രദേശങ്ങളിലും മുടങ്ങി. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 90 അടിയിലെത്തിയതോടെയാണ് ഷട്ടറുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ സീസണിൽ സമ്പ നെൽക്കൃഷിക്കാണ് കർഷകർ ഒരുങ്ങുന്നത്.

സേലം വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോയിലൂടെയാണ് മുഖ്യമന്ത്രി മേട്ടൂരിലെത്തിയത്. നൂറുകണക്കിന് പ്രവർത്തകർ റോഡിനിരുവശവും അണിനിരന്ന് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അണക്കെട്ടിന്റെ ചരിത്രം വിവരിക്കുന്ന ഫോട്ടോ പ്രദർശനവും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

s
ന്യൂസ് ഡെസ്ക്
View all posts →