Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:50 PM IST
National

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

ന്യൂസ് ഡെസ്ക് 1 September 2026, 9:27 am
SHARE

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് ഇപ്പോൾ വീണ്ടും വർധനയുണ്ടായിരിക്കുന്നത്. മാസാരംഭത്തിലെ വിലവർധന ഹോട്ടലുകൾ, ഭക്ഷ്യോൽപ്പന്ന-ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, തട്ടുകടകൾ, ബേക്കറികൾ, കുടുംബശ്രീ ഭക്ഷ്യ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് അധിക ബാധ്യതയാകും.

വാണിജ്യ സിലിണ്ടർ വില തുടർച്ചയായി ഉയരുന്നത് ഭക്ഷ്യമേഖലയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനച്ചെലവ് വർധിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്റെയും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. നേരത്തെയുണ്ടായ തുടർച്ചയായ വിലവർധനയെ തുടർന്ന് ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടേണ്ടി വന്നിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →