Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:09 PM IST
National

‘ഇനിയും കേസുകൾ രജിസ്റ്റർ ചെയ്യൂ, അവയെല്ലാം മെഡലുകളായി അണിഞ്ഞുകൊള്ളം’; ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂസ് ഡെസ്ക് 1 September 2026, 8:40 am
SHARE

ഹൽദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമർശത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിനെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന കേസുകളെ മെഡലുകളായാണ് കാണുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും കേസുകൾ രജിസ്റ്റർ ചെയ്യൂ, അവയെല്ലാം മാറിൽ മെഡലുകളായി അണിഞ്ഞുകൊള്ളാമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു രാഹുലിന്റെ പ്രതികരണം.

രാംലീല മൈതാനത്ത് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് തൊട്ടുകൂടായ്മയുടെ തെളിവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സംഭവത്തെ അയിത്തവും ദളിത് വിരുദ്ധ അതിക്രമവുമായി വിശേഷിപ്പിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വാൽമീകി സമുദായാംഗമായ അമിത് കുമാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ചടങ്ങിന് പ്രത്യേക ജാതിയുമായോ വ്യക്തിയുമായോ ബന്ധമില്ലെന്നും മതിയായ സ്ഥിരീകരണമില്ലാതെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →