അണുബാധ; സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ആശുപത്രിയിൽ
സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ അണുബാധയും വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോ. ഗൗതം ഭൻസാലിയുടെ നേതൃത്വത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ഹസാരെ ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
മഹാരാഷ്ട്രയിലെ റാലെഗാവ് സിദ്ധിയിലെ വസതിയിൽ നിന്ന് സഹായികൾക്കൊപ്പമാണ് അദ്ദേഹത്തെ കാർഡിയാക് ആംബുലൻസിൽ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ വിവിധ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡോ. ഭൻസാലി അറിയിച്ചു.
2011-ൽ അഴിമതിക്കെതിരായ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതോടെയാണ് അണ്ണാ ഹസാരെ ദേശീയതലത്തിൽ ശ്രദ്ധേയനായത്. അതിനു മുമ്പുതന്നെ സാമൂഹിക പ്രവർത്തനങ്ങളിലൂടെയും അഴിമതിവിരുദ്ധ പോരാട്ടങ്ങളിലൂടെയും മഹാരാഷ്ട്രയിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി