പ്രതിപക്ഷ ഉപനേതൃപദവി വിവാദം; സിപിഐ നിർണായക യോഗം നാളെ ഡൽഹിയിൽ
പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും നാളെ ഡൽഹിയിൽ യോഗം ചേരും. അജോയ് ഭവനിൽ വൈകിട്ട് ആറിനാണ് യോഗം. ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിനെത്തും. ഇതോടൊപ്പം സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും.
കേരളത്തിലെ സിപിഐഎം–സിപിഐ ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് അടിയന്തര യോഗം. പ്രതിപക്ഷ ഉപനേതൃപദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സിപിഐ തുടർച്ചയായി ഉന്നയിച്ചിട്ടും അംഗീകരിക്കാൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് യോഗത്തിൽ ചർച്ച ചെയ്യും. ആവശ്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നും നിലപാട് കൂടുതൽ കടുപ്പിക്കണമെന്നുമാണ് സിപിഐയുടെ തീരുമാനം.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് മുൻ മന്ത്രി കെ. രാജൻ വ്യക്തമാക്കി. മുന്നണിക്കുള്ളിലെ അധികാര പങ്കിടലുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐ സ്വീകരിച്ച നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് മേൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനുള്ള തുടർനീക്കങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!