Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:15 PM IST
Kerala

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്നതിന് നിയന്ത്രണം; സന്ദർശനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം; പുതിയ ക്രമീകരണം തിരക്ക് ഒഴിവാക്കാൻ

ന്യൂസ് ഡെസ്ക് 31 August 2026, 12:30 pm
SHARE

സെക്രട്ടേറിയറ്റില്‍ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസമാണ് മുഖ്യമന്ത്രി പൊതുജനങ്ങളെ കണ്ട് പരാതികള്‍ പരിഗണിക്കുക. ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.

പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മണി മുതൽ 5:30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടയിരിക്കുക. ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ശേഷമായിരിക്കും ഓഫീസിലെത്തുന്ന സന്ദർശകരെ കാണുകയുള്ളു.

ഈ സമയത്ത് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവർക്കും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിyude ഓഫീസ് അറിയിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →