നയൻതാരയുടെ കയ്യിലെ ആഡംബര വാച്ച്; വില കേട്ട് ഞെട്ടി ആരാധകർ
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ആഡംബര വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പൊതുവേദികളിൽ ലളിതവും എലഗന്റുമായ വസ്ത്രധാരണത്തിന് മുൻഗണന നൽകുന്ന താരത്തിന്റെ കൈയിൽ അടുത്തിടെ ഒരു അഭിമുഖത്തിനിടെ കണ്ട വാച്ചിന്റെ വിലയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
ലോകപ്രശസ്ത ലക്ഷ്വറി ബ്രാൻഡായ പാടെക് ഫിലിപ്പിന്റെ അക്വാനോട്ട് സീരീസിലുള്ള വാച്ചാണ് നയൻതാര അണിഞ്ഞിരുന്നത്. റോസ് ഗോൾഡ് ഫിനിഷിലുള്ള വാച്ചിന്റെ ബെസലിലും ക്ലാപ്പിലും വജ്രക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. മദർ ഓഫ് പേൾ ഉപയോഗിച്ചുള്ള ഡയലാണ് വാച്ചിന്റെ മറ്റൊരു പ്രത്യേകത. ലളിതമായ രൂപകൽപ്പനയ്ക്കൊപ്പം ആഡംബരത്തിന്റെ മികവും പ്രകടമാക്കുന്ന വാച്ചാണിത്.
ഏകദേശം 2.15 കോടി രൂപയാണ് വാച്ചിന്റെ വിപണി മൂല്യമെന്നാണ് റിപ്പോർട്ടുകൾ. വില പുറത്തുവന്നതോടെ നയൻതാരയുടെ വാച്ച് സോഷ്യൽ മീഡിയയിൽ വൈറലായി. താരത്തിന്റെ ലളിതമായ സ്റ്റൈലിനൊപ്പം കോടികൾ വിലമതിക്കുന്ന ആഡംബര വാച്ചും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
മലയാളത്തിലെ ദൃശ്യം 3 അല്ല, ഹിന്ദി പതിപ്പ് തീർത്തും വ്യത്യസ്തം; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയ്ലർ പുറത്ത്!
‘ഇവർ കഞ്ചാവാണോ വലിക്കുന്നത്?’; നടൻ രവി മോഹന്റെയും കെനീഷയുടേയും സ്വകാര്യവീഡിയോ ലീക്കായി, സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം