Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:13 PM IST
Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു

ന്യൂസ് ഡെസ്ക് 25 August 2026, 10:15 am
SHARE

കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘമാണ് ബസുകൾക്ക് നേരെ ആക്രമണം നടത്തിയത്. രണ്ടുപേർ ബൈക്കിലെത്തി വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിൽ നിന്നുള്ള ബസുകൾക്ക് നേരെ കല്ലെറിയുകയായിരുന്നു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പിൽ ജങ്ഷനിൽ സ്റ്റേ ചെയ്തിരുന്ന ബസുകളാണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്തേക്കും മെഡിക്കൽ കോളജിലേക്കുമാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →