അപർണയും ജീവയും വേർപിരിഞ്ഞോ? ആരാധകന്റെ ചോദ്യത്തിന് അപർണയുടെ മറുപടി, അമ്പരന്ന് ആരാധകർ
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ അവതാരകൻ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. അപർണ തോമസിന്റെ പിറന്നാൾ പോസ്റ്റിന് താഴെ വന്ന കമന്റിനുള്ള താരത്തിന്റെ മറുപടിയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
ജീവയും അപർണയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇരുവരും അകന്നാണ് കഴിയുന്നതെന്നുമുള്ള അഭ്യൂഹങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജീവയോ അപർണയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ അപർണയുടെ മറുപടി യഥാർഥത്തിൽ വേർപിരിയൽ സ്ഥിരീകരിക്കുന്നതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
അപർണയുടെ പിറന്നാൾ കുറിപ്പ്
“ഹലോ 32.. പാഠങ്ങളുടെയും വളർച്ചയുടെയും കരുത്തിന്റെയും ഒരു വർഷം. എന്നെത്തന്നെ വിശ്വസിക്കാനും, എന്റെ ഊർജം കാത്തുസൂക്ഷിക്കാനും, തുടർന്നും മുന്നോട്ട് പോകാനും ഞാൻ പഠിച്ചു. ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്”
എന്നാൽ പോസ്റ്റിന് അപർണ നൽകിയ ഈ ക്യാപ്ഷൻ ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ‘നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ?’ എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളുടെ ചോദ്യം. എന്നാൽ ഇതിന് “അതൊക്കെ പണ്ട്” എന്നായിരുന്നു അപർണയുടെ മറുപടി. അപർണയുടെ മറുപടിക്ക് പിന്നാലെ നിരവധി ആരാധകർ നിരാശയും സങ്കടവും പങ്കുവച്ചു. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിച്ച് ഒരുമിച്ച് തുടരണമെന്ന അഭ്യർഥനയുമായി ചിലരും രംഗത്തെത്തി. ഇതോടെ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശക്തമായി.
മലയാളത്തിലെ ദൃശ്യം 3 അല്ല, ഹിന്ദി പതിപ്പ് തീർത്തും വ്യത്യസ്തം; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയ്ലർ പുറത്ത്!
‘ഇവർ കഞ്ചാവാണോ വലിക്കുന്നത്?’; നടൻ രവി മോഹന്റെയും കെനീഷയുടേയും സ്വകാര്യവീഡിയോ ലീക്കായി, സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം