Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:05 PM IST
National

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി; 4.41 ലക്ഷം കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, കരാർ ജോയ്ആലുക്കാസിന്

ന്യൂസ് ഡെസ്ക് 24 August 2026, 11:38 am
SHARE

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായ പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി.

സ്വർണത്തിന്റെ വിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജായി ക്വോട്ട് ചെയ്താണ് ജോയ്ആലുക്കാസ് കരാർ സ്വന്തമാക്കിയത്. സ്വർണത്തിന്റെ യഥാർഥ വില തമിഴ്നാട് സർക്കാർ നൽകും. പണിക്കൂലി, പാക്കിങ് ചാർജ്, ലാഭവിഹിതം എന്നിവ ഈടാക്കാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാഭേച്ഛയില്ലാതെ കരാർ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →