Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:08 PM IST
National

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം

FIRE, HOSPITAL, MAHARASHTRA, NEWBORN BABY DEATH 24 August 2026, 9:21 am
SHARE

മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് ആശുപത്രിയുടെ മൂന്നാം നിലയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ (SNCU) തീപിടിത്തമുണ്ടായത്.

വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് 39 നവജാതശിശുക്കളാണ് വാർഡിലുണ്ടായിരുന്നത്. തീയും പുകയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ ഉടൻ പുറത്തെത്തിച്ചു.

പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ആറ് നവജാതശിശുക്കളെ സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.