Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:04 PM IST
National

‘കേസ് എടുക്കണം, നീതികിട്ടും വരെ പ്രേതിഷേധം തുടരും’; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർഥിക്കൊപ്പം രാഹുൽ ഗാന്ധി ഡിസിപി ഓഫിസിൽ

ന്യൂസ് ഡെസ്ക് 21 August 2026, 3:32 pm
SHARE

സിജെപിയുടെ വിദ്യാർഥി സമരത്തിനിടെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്കൊപ്പം ഡൽഹി പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിയോടൊപ്പമാണ് പരാതി നൽകാനായി രാഹുൽ ഗാന്ധി എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ അദ്ദേഹം പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും സാഹിലും എത്തിയത്. എന്നാൽ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് പാർലമെന്റ് സ്ട്രീറ്റിലെ സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ഓഫീസിലെത്തിയ രാഹുൽ ഗാന്ധി, പൊലീസ് നടപടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവാദികളായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സൻസദ് ചലോ’ മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന ആരോപണത്തിൽ നേരത്തെ തന്നെ വിവാദം ഉയർന്നിരുന്നു. 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും സാഹിലിന്റെ കാഴ്ചശക്തിയെ ബാധിക്കുന്ന തരത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും വിശദീകരണം. ഇതിനെതിരെ പരിക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചും പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിട്ടും രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.

s
ന്യൂസ് ഡെസ്ക്
View all posts →