Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:52 PM IST
Kerala

‘സർക്കാർ ഒന്നും അറിഞ്ഞിട്ടില്ല, പേരുമാറ്റാനുള്ള ചർച്ച പരിഗണനയിലും ഇല്ല’; കൊച്ചി മെട്രോയുടെ പേരുമാറ്റില്ലെന്ന് മുഖ്യമന്ത്രി

ന്യൂസ് ഡെസ്ക് 21 August 2026, 12:25 pm
SHARE

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിൽ യാതൊരു ആലോചനയും ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് സർക്കാരുമായി ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി പുറത്തുവന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പേരുമാറ്റം സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിൽ പോലുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ചയാണ്‌ കൊച്ചി മെട്രോ റെയിലിന്റെ പേരു മാറ്റുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. കൊച്ചി മെട്രോ ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ കെ.എം.ആർ.എൽ. എംഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചതായിരുന്നു റിപ്പോർട്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →