Friday, 11 September 2026
‘Honest storytelling is a powerful means of change
07:58:51 PM IST
Film News

‘ഞാനെന്റെ അച്ഛൻ്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

SHARE

ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടി’യെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ ഏതാനും ചിത്രങ്ങൾ മേഘ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കുള്ള മറുപടിയെന്ന തരത്തിലാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

മേഘയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. താൻ മറ്റാരുടെയും കൂടെ ഒളിച്ചുപോയിട്ടില്ലെന്ന സൂചന നൽകുന്നതാണ് മേഘയുടെ പോസ്റ്റെന്നാണ് ചിലരുടെ പ്രതികരണം. എന്നാൽ അഖിലുമായുള്ള ബന്ധം വേർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ മേഘ വ്യക്തത വരുത്തിയിട്ടില്ല. പുതിയ പങ്കാളിയെക്കുറിച്ചോ പ്രണയബന്ധത്തെക്കുറിച്ചോ മേഘ പ്രതികരിച്ചിട്ടുമില്ല.

അതേസമയം, വിവാദങ്ങൾക്കിടെ അഖിൽ എൻആർഡിയും പുതിയ റീലുമായി സോഷ്യൽ മീഡിയയിൽ സജീവമായി. ഫൊട്ടോഗ്രാഫറുടെ വേഷത്തിലെത്തിയ റീലിൽ ഗൃഹപ്രവേശന ചടങ്ങിന് സുഹൃത്തിനെ ക്ഷണിക്കാനെത്തുന്ന രംഗമാണ് അവതരിപ്പിക്കുന്നത്. ചടങ്ങിന് വരുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുന്നതാണ് വീഡിയോയിലെ പ്രധാന ഭാഗം. സുഹൃത്തിന്റെ സാന്നിധ്യത്തേക്കാൾ ക്യാമറയ്ക്കാണ് പ്രാധാന്യമെന്ന തരത്തിലുള്ള നർമമാണ് റീലിലുള്ളത്.

സ്വാഭാവിക ജീവിതത്തിലെ സംഭവങ്ങളെ നർമത്തിൽ പൊതിഞ്ഞ് റീലുകളാക്കുന്നതാണ് അഖിലിന്റെ വീഡിയോകളുടെ പ്രത്യേകത. അഖിലിനൊപ്പം റീലുകളിൽ പ്രത്യക്ഷപ്പെട്ട് ശ്രദ്ധ നേടിയ മേഘ നായരെയാണ് പിന്നീട് അഖിൽ വിവാഹം ചെയ്തത്. 2024ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് മുമ്പും ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷവും ഇരുവരുടെയും ഒന്നിച്ചുള്ള പോസ്റ്റുകൾ സജീവമായിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →