Tuesday, 22 September 2026
‘Honest storytelling is a powerful means of change
09:56:25 AM IST
Celebrity Talk

‘ഒരു രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ല, ഒരു രാഷ്ട്രീയക്കാരനും രാജ്യമല്ല, നമ്മളാണ് രാജ്യം; അവർ നമ്മുടെ ജോലിക്കാർ മാത്രമാണ്’ : ഇമ്രാൻ ഖാൻ

SHARE

ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിച്ച ആദ്യ ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. ഡൽഹി പ്രതിഷേധക്കാരെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധ മാർച്ചിലും താരം പങ്കെടുത്തു. അടുത്തിടെ നടന്ന ഒരു സംവാദത്തിൽ സർക്കാരിനെതിരായ വിമർശനത്തെയും രാജ്യത്തോടുള്ള സ്നേഹത്തെയും വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നടൻ ഇമ്രാൻ സംസാരിച്ചിരുന്നു.

‘ഒരു രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ല. ഒരു രാഷ്ട്രീയക്കാരനും രാജ്യമല്ല, നമ്മളാണ് രാജ്യം. അവർ നമ്മുടെ ജോലിക്കാർ മാത്രമാണ്’ എന്നും നടൻ പറഞ്ഞു.

രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കുന്നതിനെ രാജ്യവിരുദ്ധതയായി കാണുന്നതിനെതിരെയായിരുന്നു ഇമ്രാൻ ഖാന്റെ പരാമർശം. ജനാധിപത്യം പൗരന്മാർക്ക് സംസാരിക്കാനും ചോദ്യം ചെയ്യാനും വിയോജിക്കാനുമുള്ള അവകാശം നൽകുന്നു എന്നും നടൻ പറഞ്ഞു.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →