‘എല്ലാ ദിവസവും ഗാസയിലെ 40 പേരെ കൊല്ലണം, അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ’; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി
എല്ലാ രാത്രിയും ഗാസയിലെ 30 മുതൽ 40 വരെ ആളുകളെ കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി. നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിർ ആണ് പ്രസ്താവന നടത്തിയത്. തീവ്ര വലതുപക്ഷ വാദിയായ ബെൻ ഗ്വിറിന്റെ പ്രസ്‌താവന ഇതിനകം വലിയ വിവാദമായിരിക്കുകയാണ്.
ഗാസയിൽ ബന്ദിയാക്കപ്പെട്ടിരുന്ന റോം ബ്രാസ്ലാവ്ക്സിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ബെൻ ഗ്വിർ ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ നേരിട്ട പ്രതിസന്ധിയിൽ നിന്ന് കരകയറിയതിനെക്കുറിച്ചായിരുന്നു ഇരുവരുടെയും ചർച്ച. ഗാസയിലെ ആക്രമണങ്ങളിൽ ഇസ്രയേൽ വരുത്തിയ കുറവിനെയും ബെൻ ഗ്വിർ രൂക്ഷമായി വിമർശിച്ചു.
‘ഞാൻ പ്രധാനമന്ത്രിയുമായി (നെതന്യാഹു) വിയോജിക്കുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക എന്നതാണ് ഗാസയിൽ നടപ്പാക്കേണ്ടത്. ഓരോ രാത്രികളിലും 30 മുതൽ 40 വരെ ആളുകളെ വധിക്കണം. സമീപകാല ഭീഷണിയാകാൻ സാധ്യതയുള്ളവരെ മാത്രമല്ല. ജീവിക്കാൻ അർഹതയില്ലാത്ത ആളുകൾ അവിടെയുണ്ട്. അവരെ ജീവിക്കാൻ അനുവദിച്ചുകൂടാ. അവർ മനുഷ്യർ പോലുമല്ല.’ എന്നാണ് ബെൻ ഗ്വിർ പറഞ്ഞത്.
‘കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നു’; പി. ശശിക്കെതിരെ മൊഴിയുമായി ചെന്നൈ വ്യവസായി ഷെർഷാദ്
മാസപ്പടി കേസിൽ സർക്കാർ നിർണായക തീരുമാനത്തിലേക്ക്; ഇഡി കത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും