സ്വർണവും പണവും വേണ്ട, അടുക്കളയിലേക്കുള്ള സാധനങ്ങൾ മാത്രം മതി; തിരുവനന്തപുരത്ത് പലവ്യജ്ഞന കള്ളനെ തേടി പോലീസ്
തിരുവനന്തപുരത്ത് പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനിൽ കയറി പതിവായി എണ്ണയും പലവ്യജ്ഞനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ പാടുപ്പെട്ട് പോലീസ്. രണ്ടുമാസം മുൻപാണ് കാന്റീനിൽ സ്ഥിരമായി മോഷണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ശനിയാഴ്ചയാണ് കള്ളൻ കാന്റീനിൽ കയറുന്നത്. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തുമ്പോഴാണ് മോഷണവിവരം അറിയുന്നത്.
എണ്ണ, മസാലകൾ, പരിപ്പ്, ഉള്ളി, കുരുമുളക് തുടങ്ങിയ പാചകസാധനങ്ങളാണ് പ്രധാനമായും മോഷണം പോകുന്നത്. ആഴ്ചയിൽ ഏകദേശം 4,000 രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെടുന്നതായാണ് കണ്ടെത്തിയത്.
കാന്റീൻ കെട്ടിടത്തിൽ തന്നെ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് കള്ളൻ അകത്തുകയറുന്നത്. ഹെൽമെറ്റ് ധരിച്ചെത്തുന്ന ഇയാൾ മോഷണത്തിന് മുമ്പ് സിസിടിവി ക്യാമറകൾ ദിശതിരിച്ചുവെക്കും. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ ക്യാമറകൾ പഴയ നിലയിലേക്ക് മാറ്റുകയും ചെയ്യും.
അടുത്തിടെ മോഷ്ടിക്കാനായി കാന്റീനിലെത്തിയപ്പോൾ ഉടമ സ്ഥലത്തെത്തി കാന്റീൻ വാതിൽ പുറത്തുനിന്ന് പൂട്ടി. എന്നാൽ കാന്റീനിലെ ലേഡീസ് റൂമിന്റെ ജനൽ തകർത്ത് കള്ളൻ രക്ഷപ്പെട്ടു. മോഷണത്തിനിടെ കള്ളൻ വീഴുന്നതടക്കമുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പ്രളയബാധിതർക്കുള്ള ധനസഹായം വൈകുന്നു; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ, പ്രഖ്യാപിച്ച സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യം
കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ നിർഭാഗ്യകരമായ സംഭവം; പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി, കാണാതായ സ്ത്രീക്കായുള്ള തിരച്ചിൽ തുടരും