Monday, 21 September 2026
‘Honest storytelling is a powerful means of change
07:08:13 AM IST
National

‘സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണം’; എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി

ന്യൂസ് ഡെസ്ക് 16 August 2026, 9:09 am
SHARE

എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബിജെപിയിൽ ആലോചന ശക്തമാണ്.

അതിനിടെ വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.

എന്നാൽ എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിന് പിന്നാലെ ന്യായീകരിച്ച് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. വിഷയം വിവാദമാക്കേണ്ടതില്ലെന്നും മുഴുവൻ ചൊല്ലിയതിലും പ്രശ്നമല്ല എന്നും ജയറാം രമേശ് പറഞ്ഞു. പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണ് ഇതെന്നും കോൺഗ്രസ് നിലപാട് സഭയിൽ അവതരിപ്പിച്ചതാണ്, ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

Read More

‘ഒരാളുടെ ശരീരത്തെയും രൂപത്തെയും കുടുംബത്തെയും അമ്മയാകുന്നതിനെക്കുറിച്ചും പരിഹസിക്കുന്നത് നിങ്ങളെ വളർത്തിയതിന്റെ നിലവാരമാണ് കാണിക്കുന്നത്’; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ

s
ന്യൂസ് ഡെസ്ക്
View all posts →