‘നീങ്ക മമ്മൂട്ടി സാറാ…എന്നെ ഫോളോ സൈ’; ഗൂഗിൾ മാപ്പും വഴിമുട്ടിയ പാതിരാത്രിയിൽ മമ്മൂട്ടിക്ക് വഴികാട്ടിയായി പാണ്ഡ്യൻ
പുതിയ സിനിമയുടെ ലൊക്കേഷന്‍ കണ്ട് കാരക്കുടിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായി പാണ്ഡ്യൻ. ഗൂഗിള്‍ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് തമിഴ്നാട് സ്വദേശി പാണ്ഡ്യൻ ആയിരുന്നു. കാരക്കുടി സ്വദേശിയായ പാണ്ഡ്യനാണ് രാത്രി പത്തുകിലോമീറ്ററോളം വഴി കാട്ടിയത്. മമ്മൂട്ടിയോടുള്ള അയാളുടെ അതിരറ്റ സ്നേഹം ആന്റോ ജോസഫ് സാമൂഹിക മാധ്യമത്തിലൂടെയാണ് പങ്കുവച്ചത്.
മമ്മൂട്ടിയെ കൂടാതെ ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, പിഷാരടി, ആന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരികെ കാരക്കുടിയിലെ റൂമിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ; ‘നീങ്ക മലയാളികളാ? ‘പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി…മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു…”നീങ്ക മമ്മൂട്ടി സാറാഎന്നെ ഫോളോ സെയ്….ഒരു ബൈക്കില്‍ 10 കിലോമീറ്ററോളം അയാള്‍ ഞങ്ങള്‍ക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികള്‍ ) അപ്പടിയെ സ്ട്രൈറ് കേരള”….അയാള്‍ കൈ ചൂണ്ടിയെന്ന് ആന്റോ തന്റെ കുറിപ്പില്‍ പറയുന്നു.
അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ഉണ്ണി മുകുന്ദൻ; 50-ാം ചിത്രമൊരുങ്ങുന്നത് പനോരമ സ്റ്റുഡിയോസിനൊപ്പം
ദീപിക-രൺവീർ കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞതിഥി; രണ്ടാമതും പെൺകുഞ്ഞ്, സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും