30 വർഷം അവർ സുഹൃത്തുക്കൾ ആയിരുന്നു, എന്നാൽ ഡിഎൻഎ പരിശോധന അവരുടെ ജീവിതം മാറ്റി; ഒടുവിൽ അവർ തിരിച്ചറിഞ്ഞു, തങ്ങൾ സഹേദരിമാർ ആണെന്ന്
പലപ്പോഴും സിനിമയെ വെല്ലുന്ന തരത്തിൽ ചിലരുടെ ജീവിത കഥ മാറാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ നെതർലൻഡ്‌സിൽ നിന്ന് പുറത്ത് വരുന്നത്. ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട് നെതർലൻഡ്‌സിലെ വ്യത്യസ്ത കുടുംബങ്ങളിൽ വളർന്ന രണ്ട് പെൺകുട്ടികൾ. 30 വർഷത്തിന് ശേഷം അവർ തിരിച്ചറിയുന്നു, തങ്ങൾ സഹോദരിമാർ ആയിരുന്നു എന്ന്. ഒരേ സമയം സങ്കടവും സന്തോഷവും സമ്മാനിച്ച നിമിഷം.
ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട് നെതർലൻഡ്‌സിലെ വ്യത്യസ്ത കുടുംബങ്ങളിൽ വളർന്ന രണ്ട് പെൺകുട്ടികൾ ആയിരുന്നു മീനയും മിനാലും. 1996-ൽ കൗമാരപ്രായത്തിൽ കണ്ടുമുട്ടിയപ്പോൾ മുതൽ ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. പിന്നീട് ജീവിതസാഹചര്യങ്ങൾ കാരണം അവർ അകന്നെങ്കിലും, തങ്ങളുടെ വേരുകൾ തേടിയുള്ള യാത്രയാണ് ഇവരെ വീണ്ടും ഒന്നിപ്പിച്ചത്. 30 വർഷത്തെ സൗഹൃദത്തിന് ശേഷമാണ് തങ്ങൾ സഹോദരിമാരാണെന്ന ഞെട്ടിക്കുന്ന സത്യം അവർ തിരിച്ചറിയുന്നത്.
സ്വന്തം ജൈവചരിത്രം അറിയാനായി മിനാൽ നടത്തിയ ഡിഎൻഎ പരിശോധനയാണ് ഈ അത്ഭുതത്തിന് തുടക്കമിട്ടത്. പരിശോധനാഫലത്തിൽ മിനാലിന് നെതർലൻഡ്സിൽ ഒരു സഹോദരിയുണ്ടെന്ന് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ആ സഹോദരി തന്റെ പഴയ ഉറ്റസുഹൃത്തായ മീന തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു. ‘ജീവിതം മുഴുവൻ ഞാൻ ഒറ്റയ്ക്കാണെന്നാണ് കരുതിയത്, എന്നാൽ വർഷങ്ങൾക്ക് ശേഷം സ്വന്തം സഹോദരിയെ തന്നെ കണ്ടെത്താനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്’ – മിനാലിന്റെ വാക്കുകളിൽ ആ സന്തോഷം നിറഞ്ഞുനിൽക്കുന്നു.


‘മുഖം മറയ്ക്കാതെ വേണം സ്കൂളിൽ പോകാൻ’ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരുങ്ങി ഇറ്റലി; വിദേശവിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കാനും നീക്കം
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ; ആശങ്കയിൽ ഇന്ത്യൻ കയറ്റുമതി മേഖല