അർജുൻ ആയങ്കിയോ.. അവനാണോ പാർട്ടി? അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ല : ഇ.പി. ജയരാജൻ
അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും. അർജുൻ ആയങ്കി പാർട്ടി പാർട്ടിക്കാരനല്ലെന്നും സമൂഹമാധ്യമങ്ങളിൽ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
നേരത്തെ സിപിഎം നേതാവ് എം.വി. ജയരാജനും അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, തന്റെ പാർട്ടി പ്രവർത്തന പാരമ്പര്യം ചൂണ്ടിക്കാട്ടിയായിരുന്നു അർജുൻ ആയങ്കിയുടെ മറുപടി. ഇതിന് പിന്നാലെയാണ് ഇ.പി. ജയരാജനും അർജുൻ ആയങ്കിയെ പരസ്യമായി തള്ളിപ്പറഞ്ഞത്.
‘അർജുൻ ആയങ്കിയോ? അവനാണോ പാർട്ടി. അവനാണ് പാർട്ടി എന്നു പറയുന്നുണ്ടെങ്കിൽ അത് അല്ല എന്നുള്ളത് എല്ലാവർക്കും മനസ്സിലാകും’, ഇ.പി. ജയരാജൻ പറഞ്ഞു. അവനുവേണ്ടിയാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെങ്കിലും തങ്ങളാണ് പാർട്ടി എന്നുപറഞ്ഞ് വന്നാൽ ഞങ്ങളെന്ത് ചെയ്യുമെന്നും ജയരാജൻ ചോദിച്ചു. അത്രയേ കാണക്കാക്കേണ്ടതുള്ളൂ. സോഷ്യൽ മീഡിയയിൽ ലൈക്കും പിന്തുണയും കിട്ടുന്നതിന് പ്ലാൻ വർക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്ക്കുന്നവരെല്ലാം പാർട്ടിക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നു’; പി. ശശിക്കെതിരെ മൊഴിയുമായി ചെന്നൈ വ്യവസായി ഷെർഷാദ്
മാസപ്പടി കേസിൽ സർക്കാർ നിർണായക തീരുമാനത്തിലേക്ക്; ഇഡി കത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും