Sunday, 20 September 2026
‘Honest storytelling is a powerful means of change
06:09:58 AM IST
Celebrity Talk

അച്ഛന്‍ അമ്മയെ ഒരു ദിവസം 10 തവണയൊക്കെ വിളിക്കുമെന്ന് വിസ്മയ; വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ആ കാര്യമെന്ന് സുചിത്ര

SHARE

‘തുടക്കം’ എന്ന ജൂഡ് ആന്തണി ചിത്രത്തിലൂടെ മലയാള സിനിമയിൽ വരവറിയിച്ചിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. തിയേറ്ററുകളിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. ഇതിനിടെ അച്ഛനേയും അമ്മയേയും കുറിച്ച് രഹസ്യം പങ്കിടുകയാണ് വിസ്മയ. മനോരമ ഞായറാഴ്ചയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.

‘അച്ഛന്‍ ഒരു ദിവസം എട്ട് മുതല്‍ 10 തവണ വരെ അമ്മയെ വിളിക്കും. അച്ഛന്റെ തിരക്കില്‍ ഇത് അത്ഭുതമായി തോന്നിയിട്ടുണ്ട്’ എന്നാണ് വിസ്മയ പറയുന്നത്. ഇതിനു സുചിത്ര മറുപടി നൽകുന്നുമുണ്ട്.

‘പണ്ടൊക്കെ ഞാന്‍ എപ്പോഴും അങ്ങോട്ട് വിളിക്കുമായിരുന്നു. അപ്പോള്‍ ചേട്ടന്‍ ഭയങ്കര തിരക്കിലായിരിക്കും. സുചി ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാമോ ഇവിടെ കുറച്ചാളുകള്‍ എന്നൊക്കെ പറയും. ഞാന്‍ കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കുമ്പോഴും അതേ മറുപടിയാകും. അതോടെ എന്നെ വിളിച്ചു തുടങ്ങി. വിളിച്ചാല്‍ ആദ്യം ചോദിക്കുന്നത് ഇന്ന് വര്‍ക്കൗട്ട് ചെയ്‌തേയെന്നാണ്’ എന്നായിരുന്നു സുചിത്രയുടെ മറുപടി.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →