Wednesday, 23 September 2026
‘Honest storytelling is a powerful means of change
06:37:30 AM IST
Cricket

കരീബിയൻ പടയ്ക്ക് എന്ത് പറ്റി? ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാനാവാതെ വിൻഡീസ്

Jeevan Nanthiyattu 10 August 2026, 12:46 pm
SHARE

2027-ൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ചാൽ മാത്രമേ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ.രണ്ട് തവണ ലോക ചാമ്പ്യന്മാരായ ടീമിന്റെ അവസ്ഥയാണിത്.

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച നടന്ന അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിന്‍റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകൾ അസ്തമിച്ചത്. ഈ ജയത്തോടെ അഫ്ഗാനിസ്ഥാൻ 2027 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

2019, 2023 ലോകകപ്പുകളിലും വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. 2019-ൽ യോഗ്യതാ മത്സരങ്ങളിലൂടെ പ്രധാന ടൂർണമെന്‍റിൽ എത്തിയെങ്കിലും, 2023-ൽ ക്വാളിഫയറിൽ അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങി ഇന്ത്യയിൽ നടന്ന ലോകകപ്പിന് യോഗ്യത നേടാനാവാതെ ടീം പുറത്തായിരുന്നു.

Read More
s
Jeevan Nanthiyattu
View all posts →