Sunday, 20 September 2026
‘Honest storytelling is a powerful means of change
05:30:23 AM IST
Auto

കൊച്ചിയുടെ വൈബ് മാറ്റിമറിച്ച് റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്; സ്ട്രീറ്റ് കൾച്ചറും സംഗീതവുമായി ആഘോഷമാക്കി ജെൻസി

SHARE

കൊച്ചിയുടെ സ്ട്രീറ്റ് വൈബ് ഒന്നുകൂടി കളറാക്കാൻ റോയൽ എൻഫീൽഡിന്റെ ‘ഹണ്ടർഹുഡ്’ എത്തി. വെറുമൊരു ബൈക്ക് എക്സിബിഷൻ എന്നതിനപ്പുറം, നഗരത്തിലെ യുവത്വത്തിന്റെ പൾസ് അറിഞ്ഞുള്ള ഒരു കൾച്ചറൽ ഫെസ്റ്റിവൽ തന്നെയായിരുന്നു ഇത്തവണ കൊച്ചിയിൽ അരങ്ങേറിയത്. സംഗീതവും കലയും സ്ട്രീറ്റ് സ്പോർട്സും ഒത്തുചേർന്ന ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ അക്ഷരാർത്ഥത്തിൽ ജെൻസിയുടെ ഒരു കിടിലൻ ആഘോഷവേദിയായി മാറുകയായിരുന്നു.


​ട്രൈബ് മാമ മേരികാലി, റാഞ്ച് x ക്ലിഫർ, ഗാബ്രി, എംസി കൗപ്പർ, ബേബി ജീൻ, ഡാബ്സി തുടങ്ങി മലയാളികളുടെ പ്ലേലിസ്റ്റുകളിലെ സ്ഥിരം സാന്നിധ്യങ്ങൾ ഒന്നിച്ചെത്തിയപ്പോൾ സംഗീതപരിപാടികൾ മറ്റൊരു ലെവലിലേക്ക് ഉയർന്നു. പാട്ടിന്റെ താളത്തിനൊപ്പം ലൈവ് ഗ്രാഫിറ്റിയും വിഷ്വൽ ആർട്ടും ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകളും കൂടി ചേർന്നപ്പോൾ നഗരത്തിലെ സ്ട്രീറ്റ് ആർട്ട് സീനിന് അതൊരു പുതിയ അനുഭവമായി. കലയും ക്രിയേറ്റീവ് എക്സ്പ്രഷനും അതിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ ഇവിടെ അവതരിപ്പിക്കപ്പെട്ടു.


​ഇതിനെല്ലാം പുറമെ സാഹസികതയും സ്പോർട്സും ഇഷ്ടപ്പെടുന്നവർക്കായി സ്കേറ്റ്ബോർഡിംഗ് ഷോകേസുകളും സ്കിംബോർഡിംഗ്, സ്ട്രീറ്റ് ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്ബോൾ തുടങ്ങിയ അർബൻ ആക്റ്റിവിറ്റികളും ഒരുക്കിയിരുന്നു. കസ്റ്റം മോട്ടോർസൈക്കിൾ പ്രദർശനം കൂടിയായപ്പോൾ ബൈക്ക് പ്രേമികൾക്കും ഇതൊരു വിരുന്നായി മാറി. ചുരുക്കത്തിൽ, കൊച്ചിയുടെ സവിശേഷമായ സാംസ്കാരിക ചലനങ്ങളെയും യുവത്വത്തിന്റെ എനർജിയെയും ഒരേ വേദിയിൽ കൊണ്ടുവന്ന ഹണ്ടർഹുഡ്, സ്ട്രീറ്റ് കൾച്ചർ എന്താണെന്ന് കാണിച്ച് കൊടുത്ത ഒരു സൂപ്പർ ഇവന്റ് തന്നെയായിരുന്നു.

s
ബിസിനസ് ഡെസ്ക്
View all posts →