Tuesday, 22 September 2026
‘Honest storytelling is a powerful means of change
10:01:06 AM IST
Kerala

ഗുണ്ടകളെ നിലയ്ക്ക് നിർത്തും, ഇത് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠം : രമേശ് ചെന്നിത്തല

ന്യൂസ് ഡെസ്ക് 9 August 2026, 9:00 am
SHARE

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. അർജുൻ ആയങ്കിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇവിടെ എല്ലാ സിസ്റ്റത്തെയു വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാണ് അനുഭവം എന്ന് കരുതുക. ഇത് മാത്രമല്ല കേരളത്തിലെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഈ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ജനകളുടെ സമഹാന ജീവിതം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

നോട്ടോറിയസ് ആയിട്ടുള്ള ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർക്കാൻ ശ്രമിക്കുകയാണെങ്കിൽ ശ്കതമായ നടപടിയുണ്ടാകും എന്നും ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →